മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ നാടോടിക്കാറ്റിലെ കറവക്കാരന്‍

സ്വന്തം ലേഖകന്‍

Aug 14, 2020 Fri 03:57 PM

150 ഓളം സിനിമകളില്‍ അഭിനയിച്ച നടന്‍ രാജന്‍ പാടൂരിന് ദുരിത ജീവിതം. ലിവര്‍ സിറോസിസ് അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് മരുന്നു വാങ്ങാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടിലാണ് ഈ നടനും കുടുംബവും. നാടോടിക്കാറ്റ്,നരേന്ദന്‍ മകന്‍ ജയകാന്തന്‍ തുടങ്ങി ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ദേയമായ കഥാപാത്രങ്ങള്‍ ചെയ്ത രാജന്‍ പാടൂരിന് നിത്യജീവിതത്തിനു പോലും പണമില്ലാത്ത അവസ്ഥയിലാണ്.മകള്‍ക്ക് ഹൃദയസംബന്ധമായ രോഗമുണ്ടായിട്ടും ആശുപത്രിയില്‍ ചികിത്സയ്‌ക്കോ ദിവസേനയുള്ള മരുന്നിനോ പണമില്ലാതെ ദുരിതത്തിലാണ് ഇവര്‍.  മകളുടെയും തന്റെയും മരുന്നിന് മാത്രം ദിവസേന രണ്ടായിരം രൂപയിലധികം ചിലവ് വരുമെന്നും കുടുംബത്തില്‍ ആര്‍ക്കും വരുമാന മാര്‍ഗമില്ലെന്നും നടന്‍ പറഞ്ഞു. സന്‍മനസ്സുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
  • HASH TAGS
actor rajan padoor in poverty