നടി നിക്കി ഗല്‍റാണിക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Aug 14, 2020 Fri 10:57 AM

നടി നിക്കി ഗല്‍റാണിക്ക് കോവിഡ് ബാധിച്ചിരുന്നു എന്നും ഇപ്പോള്‍ ആശ്വാസമുണ്ടെന്നും താരം സാമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. കഴിഞ്ഞാഴ്ച പരിശോധന ഫലം വന്നിരുന്നു എന്നും ഇപ്പോള്‍ രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ ആശ്വാസമുണ്ടെന്നും താരം കുറിച്ചു.എല്ലാവര്‍ക്കും ഇതൊരു ഭയപ്പെടുത്തുന്ന സമയമാണെന്ന് അറിയാം. നമ്മള്‍ സുരക്ഷിതരായിരിക്കേണ്ടതും, മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ച് കരുതേണ്ടതും പ്രധാനമാണ്. എന്റെ പ്രായവും, മുമ്പ് യാതൊരു അസുഖങ്ങളും ഇല്ലാത്തതിനാല്‍, ഇതില്‍ നിന്ന് മോചിതയാവുമെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ എന്റെ മാതാപിതാക്കളെയും, സഹോദരങ്ങളെയും സുഹൃത്തുക്കളെയും, മറ്റ് രോഗബാധിതരെയും കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ഭയം തോന്നുന്നു. അതുകൊണ്ട് എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. സാമൂഹിക അകലം പാലിക്കുക. തുടര്‍ച്ചയായി കൈകള്‍ കഴുകുക. അതാവശ്യമെങ്കില്‍ മാത്രം പുറത്തുപോവുക എന്നും താരം കുറിച്ചു. തനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും, നന്ദി. പ്രധാനമായും ചെന്നൈയ്ക്കും തമിഴ്നാട് കോര്‍പ്പറേഷനും പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും നടി കുറിച്ചു.  • HASH TAGS