ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി വീട്ടുകാര്‍ക്ക് നല്‍കിയത് സ്വത്ത് തട്ടിയെടുത്ത് ഇഷ്ട ജീവിതം നയിക്കാന്‍

സ്വന്തം ലേഖകന്‍

Aug 13, 2020 Thu 07:25 PM

കാസര്‍കോട് ബളാലില്‍ പതിനാറുകാരിയെ ഐസ്‌ക്രീം കൊടുത്ത് കൊലപ്പെടുത്തിയ സഹോദരന്‍, ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി വീട്ടുകാര്‍ക്ക് നല്‍കിയത് സ്വത്ത് തട്ടിയെടുത്ത് ഇഷ്ട ജീവിതം നയിക്കാന്‍.


അനിയത്തിയുടെ മരണാനന്തര ചടങ്ങിലും ഗുരുതരാവസ്ഥയില്‍ കഴിയുന്ന രക്ഷിതാക്കളെയും   പ്രതിയായ ആല്‍ബിന്‍ ആശുപത്രിയില്‍  സന്ദര്‍ശിക്കുകയും ചെയ്തു. പൊലീസിന് തന്നില്‍ സംശയമുണ്ടാകാതിരിക്കാനുള്ള എല്ലാ ശ്രമവും ആല്‍ബിന്‍ നടത്തിയിരുന്നു. കുടുബത്തെ മുഴുവന്‍ കൊലപ്പെടുത്തി സ്വത്ത് മുഴുവന്‍ തട്ടിയെടുക്കുക കൂടിയായിരുന്നു ആല്‍ബിന്‍ ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ആല്‍ബിന്‍ അശ്ലീല സൈറ്റുകളുടെ സ്ഥിരം സന്ദര്‍ശകനാണെന്നും സ്വന്തം ഇഷ്ടത്തിന് ജീവിക്കാനാണ് ഇത്തരം പ്രവര്‍ത്തി ചെയ്തതെന്നും പോലീസ് പറഞ്ഞു. 


  • HASH TAGS
  • #murder
  • #crime
  • #kasargod