22 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Aug 12, 2020 Wed 06:30 PM

സംസ്ഥാനത്ത് ഇന്ന് 22 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ കാര്യം അറിയിച്ചത്. ഇന്ന് സംസ്ഥാനത്ത്  1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം -266, മലപ്പുറം -261, എറണാകുളം -121, ആലപ്പുഴ -118, കോഴിക്കോട് -93, പാലക്കാട് -81, കോട്ടയം -76, കാസര്‍ഗോഡ് -68, ഇടുക്കി -42, കണ്ണൂര്‍ -31, പത്തനംതിട്ട -19, തൃശൂര്‍ -19, വയനാട് -12, കൊല്ലം -5 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കോവിഡ് കണക്കുകള്‍. 1068 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 45 പേരുണ്ട്. വിദേശത്ത് നിന്ന് വന്ന 51 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 64 പേര്‍ക്കും രോഗം ബാധിച്ചു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 28,664 പരിശോധനകള്‍ നടത്തി. ഇന്ന് രോഗമുക്തരായത് 880 പേരാണ്. അഞ്ച് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.


  • HASH TAGS

LATEST NEWS