കോഴിക്കോട് സമ്പര്‍ക്കം വഴി 52 പേര്‍ക്ക് രോഗബാധ

സ്വന്തം ലേഖകന്‍

Aug 10, 2020 Mon 06:36 PM

കോഴിക്കോട് ജില്ലയില്‍ ഇന്ന്  66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 52 പേര്‍ക്ക് രോഗബാധ, 71 പേര്‍ക്ക് രോഗമുക്തി. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 2 ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 6 സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 52 ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 6




ഇന്ന് 2141 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട് ആകെ സ്രവ സാംപിളുകള്‍ 92363 പരിശോധനയ്ക്ക് അയച്ചതില്‍ 88208 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 85867 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 4428 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്. ഇന്ന് പുതുതായി വന്ന 540 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 13784 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ 81340 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.




ഇന്ന് പുതുതായി വന്ന 105 പേര്‍ ഉള്‍പ്പെടെ 984 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 292 പേര്‍ മെഡിക്കല്‍ കോളേജിലും, 123 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 94 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 101 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 154 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും, 107 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും, 98 പേര്‍ എഡബ്ലിയുഎച്ച് എഫ് എല്‍ ടി സിയിലും, 15 പേര്‍ എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി ആണ് നിരീക്ഷണത്തിലുള്ളത്. 71 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .




ജില്ലയില്‍ ഇന്ന് വന്ന 336 പേര്‍ ഉള്‍പ്പെടെ ആകെ 3358 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 614 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2696 പേര്‍ വീടുകളിലും, 48 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 24 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 28177 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.


  • HASH TAGS

LATEST NEWS