രാജമല ദുരന്തം ; മരണപ്പെട്ടവരുടെ എണ്ണം 15 ആയി

സ്വ ലേ

Aug 07, 2020 Fri 04:31 PM

മൂന്നാര്‍: ഇടുക്കി മൂന്നാറിലെ രാജമലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം 15  ആയി. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ് . മണ്ണിനടയില്‍പ്പെട്ട 12 പേരെ രക്ഷപ്പെടുത്തി ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റാ ആശുപത്രിയിലെത്തിച്ചു.ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.


ഇന്ന് പുലര്‍ച്ചെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്.എന്നാൽ  അപകടവിവരം പുലര്‍ച്ചെ ഏഴുമണിയോടെയാണ് പുറംലോകം അറിഞ്ഞത്.

  • HASH TAGS
  • #രാജമല
  • #munnar