പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ; സമീപ ആശുപത്രികളോട് തയ്യാറായിരിക്കാന്‍ നിര്‍ദേശം

സ്വന്തം ലേഖകന്‍

Aug 07, 2020 Fri 10:08 AM

മൂന്നാര്‍ രാജമലക്കടുത്ത് പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍. ഇരുപതോളം വീടുകള്‍ മണ്ണിനടിയിലെന്ന് സൂചന. മൂന്നു പേര്‍ മരിച്ചെന്നും മൂന്നു പേരെ രക്ഷപെടുത്താനായെന്നും പ്രദേശ വാസികള്‍ പറയുന്നു.  പെരിയവര പാലവും ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപെടാന്‍ ഏറെ ദൂരം ദുര്‍ഘടമായ പാതയിലൂടെ സഞ്ചരിക്കേണ്ടി വരും. 70 ഓളം ആളുകള്‍ അവിടെ ഉണ്ടായതായി പറയുന്നു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി കൃത്യമായ വൈദ്യൂതി ലഭിക്കാത്തതിനാല്‍ പ്രദേശ വാസികളുമായുള്ള ആശയവിനിമയവും കൃത്യമായ രീതിയില്‍ സാധ്യമല്ല.ഫോറസ്റ്റ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും അധികൃതരും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഒരു വലിയ കുന്ന് ഇടിഞ്ഞ് പോയതായും അഞ്ച് ലൈനുകളില്‍ മൊത്തമായി മണ്ണിടിച്ചില്‍ നടന്നതായുമാണ് ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ അറിയിച്ചത്. 


  • HASH TAGS