സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം

സ്വലേ

Aug 06, 2020 Thu 11:13 AM

സംസ്ഥാനത്ത് വീണ്ടും കൊറോണ  മരണം റിപ്പോർട്ട്‌ ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചയാൾക്ക് കൊറോണ  സ്ഥിരീകരിച്ചു. കരുംകുളം പള്ളം സ്വദേശി ദാസനാണ് (72) മരണശേഷം നടത്തിയ പരിശോധനയിൽ കൊറോണ  സ്ഥിരീകരിച്ചത്.ചൊവ്വാഴ്ചയാണ് ദാസന്‍ മരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു.  മൃതദേഹം.ഇന്നലെ സംസ്‌കരിച്ചു.

  • HASH TAGS
  • #Covid