വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ഉടമ ഇ.ടി നാരായണന്‍ മൂസ് അന്തരിച്ചു

സ്വന്തം ലേഖകന്‍

Aug 05, 2020 Wed 10:39 PM

വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ഉടമ ഇ.ടി നാരായണ്‍ മൂസ് അന്തരിച്ചു. 87 വയസ്സായിരുന്നു. വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. നാരായണന്‍ മൂസിന്റെ സംസ്‌കാരം നാളെ രാവിലെ 9 ന് സംസ്ഥാന ബഹുമതികളോടെ ആയിരിക്കുമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് രാഷ്ട്രം പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്‌കാരവും നല്‍കി ആദരിച്ചിരുന്നു. സതി അന്തര്‍ജനമാണ് ഭാര്യ. ഡോ. ഇ.ടി നീലകണ്ഠന്‍ മൂസ്, അഷ്ടവൈദ്യന്‍ ഇ.ടി പരമേശ്വരന്‍ മൂസ്, ഷൈലജ ഭവദാസന്‍ നാരായണന്‍ മൂസ്സ് എന്നിവരാണ് മക്കള്‍. തൃശ്ശൂര്‍ ജില്ലാ ആതുരശുശ്രൂഷാ പദ്ധതിയായ ജീവാമൃതം ട്രസ്റ്റിന്റെ ചെയര്‍മാനാണ് നീലകണ്ഠന്‍ മൂസ്സ്.
  • HASH TAGS
  • #obit
  • #vydyaratnam
  • #narayanmoos