ഇന്ത്യയിലെ കോവിഡ് കേസുകള്‍ 19 ലക്ഷത്തിലേക്ക് അടുക്കുന്നു

സ്വന്തം ലേഖകന്‍

Aug 05, 2020 Wed 09:14 AM

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 18,55745 ആയി. രാജ്യത്ത് പലയിടത്തും കേസുകള്‍ വര്‍ധിച്ചു വരികയാണ്. രോഗമുക്തി ലഭിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചു വരുന്നുണ്ടെങ്കിലും സമ്പര്‍ക്കം വഴി കൂടുതല്‍ പേരിലേക്ക് രോഗം എത്തുന്നത് ആശങ്കയുളവാക്കുന്നു. പല സംസ്ഥാനങ്ങളുടെയും പ്രതിദിന കോവിഡ് കണക്ക് കൂടി വരികയാണ്. ചില സംസ്ഥാനങ്ങളിലും കോവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു. പ്രതിദിന കേസുകളില്‍ ആന്ധ്ര വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. 24 മണിക്കൂറിനിടെ 9,747 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 67 പേര്‍ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 1,76,333ഉം മരണം 1604ഉം ആയി.കര്‍ണാടകയില്‍ 6,259 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റെക്കോര്‍ഡ് വര്‍ധനയാണിത്. 110 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 2704 ആയി. തമിഴ്നാട്ടില്‍ 5,063ഉം പുതിയ കേസുകളും 108 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 2,68,285ഉം മരണം 4,349ഉം ആയി. ഉത്തര്‍പ്രദേശില്‍ 2948ഉം അസമില്‍ 2886ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു. കര്‍ണാടകയിലും അസമിലും റെക്കോര്‍ഡ് പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസോറമില്‍ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് പതിനഞ്ച് വരെ അര്‍ധസൈനികരുടെ പ്രവേശനം വിലക്കി. മേഘാലയയില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 15 സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ വന്‍വര്‍ധനയാണുള്ളത്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഐസിഎംആര്‍ നിര്‍ദേശം നല്‍കി.  • HASH TAGS
  • #kerala
  • #toknews
  • #Covid19
  • #coviddays