വീട്ടില്‍ അതിക്രമിച്ചുകയറി തുടര്‍ച്ചയായി 3 ദിവസം 75 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാന്‍ഡില്‍

സ്വന്തം ലേഖകന്‍

Aug 04, 2020 Tue 05:14 PM

മട്ടന്നൂര്‍ ; വീട്ടില്‍ അതിക്രമിച്ചുകയറി തുടര്‍ച്ചയായി 3 ദിവസം 75 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാന്‍ഡില്‍. മരുതയിലെ എ.മനോഹരന്‍ (56) ആണു പിടിയിലായത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും പിന്തുണയോടെയാണു വയോധിക മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി. കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.


  • HASH TAGS