കുതിരവട്ടത്ത് നിന്ന് തടവു ചാടിയ പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചു

സ്വലേ

Aug 04, 2020 Tue 10:19 AM

കുതിരവട്ടത്ത് നിന്ന് തടവു ചാടിയ പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചു. കഞ്ചാവ് കേസില്‍ പ്രതിയായിരുന്ന ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു കുതിരവട്ടത്ത് എത്തിച്ചത്.


ചാടിപ്പോയി രണ്ടു ദിവസത്തിന് ശേഷം പിടികൂടി തിരിച്ചെത്തിച്ചു നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ്  സ്ഥിരീകരിച്ചത്. 


പ്രതിയെ പിടികൂടിയ കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഷനിലെ പൊലീസുകാർ , ആശുപത്രി ജീവനക്കാർ എന്നിവർ നിരീക്ഷണത്തില്‍ പോകേണ്ടി വരും.

  • HASH TAGS
  • #Covid
  • #Kuthiravattam