കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണ്ണയിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ മാറ്റി

സ്വന്തം ലേഖകന്‍

Aug 03, 2020 Mon 08:03 PM

സംസ്ഥാനത്ത് ഇനി വാര്‍ഡ് മൊത്തമായി കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി മാറ്റുന്നതിലെ മാനദണ്ഡങ്ങള്‍ മാറ്റി. വാര്‍ഡ് എന്നതിന് പകരം വാര്‍ഡിന്റെ ഒരു ഭാഗത്താണ് കൊവിഡ് പോസിറ്റീവായ ആളുകള്‍ ഉള്ളതെങ്കില്‍ അവിടമാകും കണ്ടെയ്ന്‍മെന്റ് സോണ്‍. ഇതിന് കൃത്യമായ മാപ്പ് തയാറാക്കും. അതിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുകയാകും ചെയ്യുക. പ്രത്യേകം മാപ്പ് ചെയ്താകും ഇനിമുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍. ഇവിടങ്ങളില്‍ കര്‍ക്കശമായി പാലിക്കപ്പെടേണ്ട വ്യവസ്ഥകളുണ്ടാകും.കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇപ്പോള്‍ നിശ്ചയിക്കുന്നത് വാര്‍ഡോ, ഡിവിഷനോ അടിസ്ഥാനമാക്കിയാണ്. ഇനി മുതല്‍ അക്കാര്യത്തില്‍ മാറ്റം വരികയാണ്. പോസിറ്റീവായ ആളുടെ പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകള്‍ കണ്ടെത്തിയാല്‍ ആ കോണ്ടാക്ടുകള്‍ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. ആ പ്രദേശം വേര്‍തിരിച്ച് അടയാളപ്പെടുത്തും. 
സംസ്ഥാനത്ത് ഇന്ന് 801 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 197 പേര്‍ക്കും, എറണാകുളം ജില്ലയിലെ 87 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 86 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 73 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 63 പേര്‍ക്കും, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 56 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയിലെ 32 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളിലെ 31 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 29 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയിലെ 23 പേര്‍ക്കും, ഇടുക്കി ജില്ലയിലെ എട്ടു പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.


  • HASH TAGS