കോണ്‍ഗ്രസ്​ എം.പി കാര്‍ത്തി ചിദംബരത്തിന്​ ​ കൊറോണ​ സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Aug 03, 2020 Mon 12:30 PM

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകനും എം.പിയുമായ കാര്‍ത്തി ചിദംബരത്തിന്​ കൊറോണ​ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ കാര്‍ത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.


ചെറിയ രോഗലക്ഷണങ്ങളാണുള്ളതെന്നും മെഡിക്കല്‍ നിര്‍ദ്ദേശങ്ങളനുസരിച്ച്‌ ഹോം ക്വാറന്റീനിലാണെന്നും അദ്ദേഹം പറഞ്ഞു.താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവര്‍ പരിശോധനക്ക്​ വിധേയനാകണമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.  

  • HASH TAGS
  • #Covid19