സുശാന്തിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ ബലം പ്രയോഗിച്ച് ക്വാറന്റീനിലാക്കി

സ്വന്തം ലേഖകന്‍

Aug 03, 2020 Mon 10:26 AM

സുശാന്ത് രാജ്പുത്തിന്റെ മരണം അന്വേഷിക്കാന്‍ എത്തിയ ഐപിഎസ് ഉദ്യോഗസ്ഥനെ നിര്‍ബന്ധിച്ച് ക്വാറന്റീനിലാക്കി. മരണം അന്വേഷിക്കാന്‍ പാട്നയില്‍ നിന്ന് മുംബൈയില്‍ എത്തിയ വിനയ് തിവാരി എന്ന ഐപിഎസ് ഉദ്യോഗസ്ഥനെയാണ് ക്വാറന്റെീന്‍ ആക്കിയത്. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തിന്റെ കൈയില്‍ ക്വാറന്റീന്‍ സീല്‍ പതിക്കുകയായിരുന്നു. രാത്രിയോടെ വിനയ് തിവാരിയെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടിയെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ വിശദീകരണം. മാധ്യമപ്രവര്‍ത്തകരെ കണ്ട് സംസാരിച്ച് അന്വേഷണത്തിനായി ഇറങ്ങുമ്പോഴാണ് ഈ ശ്രമം. അതേസമയം, മുംബൈയില്‍ നടന്ന സംഭവം മുംബൈ പൊലീസ് തന്നെ അന്വേഷിക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.എന്നാല്‍ ഐപിഎസ് ഉദ്യോഗസ്ഥനെ ബലം പ്രയോഗിച്ച് ക്വാറന്റീന്‍ ചെയ്യുകയായിരുന്നെന്ന് ബിഹാര്‍ ഡിജിപി ട്വീറ്റ് ചെയ്തു.  • HASH TAGS