അമിത് ഷായ്ക്ക് പെട്ടെന്ന് രോഗം ഭേദമാകട്ടെയെന്ന് ആശംസിച്ച് രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകന്‍

Aug 02, 2020 Sun 06:47 PM

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ അമിത് ഷായ്ക്ക് പെട്ടെന്ന് രോഗം ഭേദമാകട്ടെയെന്ന് ആശംസിച്ച് രാഹുല്‍ ഗാന്ധി. ഫേസ്ബുക്കിലൂടെയാണ് രാഹുല്‍ ഇങ്ങനെ കുറിച്ചത്. രോഗബാധിതനായെന്ന് അമിത് ഷാ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ വിവരം പങ്കുവച്ചത്.'രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഞാന്‍ ടെസ്റ്റ് നടത്തുകയും ഫലം പോസിറ്റീവ് ആവുകയും ചെയ്തു. എന്റെ ആരോഗ്യം ഭേദപ്പെട്ട നിലയിലാണ്. പക്ഷേ, ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോവുകയും പരിശോധന നടത്തുകയും ചെയ്യണം'- എന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു


  • HASH TAGS
  • #kerala
  • #rahulgandhi
  • #amitsha
  • #Covid19