കോവിഡ് ; രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 54,736 പുതിയ കേസുകള്‍

സ്വലേ

Aug 02, 2020 Sun 11:11 AM

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,736 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,50,724 ആയി ഉയര്‍ന്നു.
ഇതില്‍ 11,45,630 പേര്‍ രോഗമുക്തി നേടി. 5,67,730 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 853 മരണം ഇന്ത്യയിൽ  റിപ്പോര്‍ട്ട് ചെയ്തു. 37,364 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടമായത്.

  • HASH TAGS
  • #Covid19