സ്വപ്‌നയും സന്ദീപും റിമാന്‍ഡില്‍

സ്വന്തം ലേഖകന്‍

Aug 01, 2020 Sat 12:01 PM

സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപും റിമാന്‍ഡില്‍. ഈ മാസം 21 വരെ റിമാന്‍ഡിലായിരിക്കും. കൂടുതല്‍ തെളിവുകള്‍ ലഭിച്ച് കേസന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ബാങ്ക് ലോക്കര്‍ എടുത്തതെന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഇന്നലെ മൊഴി നല്‍കിയതായി സംശയിക്കുന്നു.സ്വപ്നയുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത അക്കൗണ്ടിലുള്ള ലോക്കറില്‍നിന്ന് ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. കസ്റ്റംസിനു ലഭിച്ച മൊഴി വിശ്വസനീയമെന്നു വ്യക്തമായാല്‍ സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായക വഴിത്തിരിവാകും. സ്വര്‍ണക്കടത്തു കേസിലെ മറ്റൊരു പ്രതി കെ.ടി.റമീസിനെ എന്‍ഐഎ രാത്രിയില്‍ തിരുവനന്തപുരത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി. 
  • HASH TAGS
  • #goldmafia
  • #sandeep
  • #nia
  • #swapnasuresh