ചികിത്സക്കെത്തിയ രോഗിക്ക് കോവിഡ് ; അശ്വനി ഹോസ്പിറ്റല്‍ അടച്ചു

സ്വലേ

Jul 31, 2020 Fri 04:28 PM

കോഴിക്കോട്: ചികിത്സയിലായിരുന്ന രോഗിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കൊയിലാണ്ടി കൊല്ലത്തെ അശ്വനി ഹോസ്പിറ്റല്‍ അടച്ചു.


രോഗിയെ 24 ാം തിയതിയാണ്  അശ്വനി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസമാണ് ഇയാള്‍ രോഗലക്ഷണങ്ങളോടെ ഹോസ്പിറ്റലില്‍ കഴിഞ്ഞത്. പനി കുറയാത്തതിനെ തുടര്‍ന്ന് മറ്റൊരു സ്വകാര്യആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്.


തുടര്‍ന്നാണ് മൂന്ന് ദിവസം ഇയാള്‍ ചികിത്സയിലിരുന്ന അശ്വനി ഹോസ്പിറ്റല്‍ അടച്ചിടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്.

  • HASH TAGS