കെ എസ് ആര്‍ ടി സിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍

സ്വ ലേ

Jul 31, 2020 Fri 02:20 PM

കോഴിക്കോട്: നാളെമുതല്‍ സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ പഴയ നിരക്കില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. 206 ദീര്‍ഘദൂര സര്‍വീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സര്‍വീസ്. എന്നാല്‍ അന്യ സംസ്ഥാനത്തേക്ക് ഇപ്പോള്‍ യാത്ര ഉണ്ടാവില്ല. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുകയെന്നും മന്ത്രി പറഞ്ഞുകൊറോണ രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയില്‍ നിന്നാകും താല്‍ക്കാലിക സംവിധാനം ഉണ്ടാവുകയെന്നും മന്ത്രി കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

  • HASH TAGS
  • #Covid