കൊറോണ ബാധിച്ച്‌ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

സ്വ ലേ

Jul 31, 2020 Fri 02:06 PM

റിയാദ്: കൊറോണ  ബാധിച്ച്‌ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ മരിച്ചു. മലപ്പുറം പാങ്ങ് അയ്യത്ത് പറമ്ബ് സ്വദേശി കാരാട്ട് പറമ്ബന്‍ കുഞ്ഞി മൊയ്‌ദീന്‍ (55) ആണ് മരിച്ചത്. കൊറോണ ബാധിച്ച്‌ അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പച്ചക്കറി മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്ന കുഞ്ഞി മൊയ്‌ദീന്‍ അഞ്ചു വര്‍ഷമായി സൗദിയിലുണ്ട്. മൂന്നു വര്‍ഷം മുൻമ്പാണ്   അവസാനം നാട്ടില്‍ പോയി മടങ്ങിയത്.ഭാര്യ: ഖദീജ, മക്കള്‍: സെമീന, സാജിദ, ഫാത്വിമ ഷിംന, ഫാത്വിമ സന്‍ഹ, ഫാത്വിമ റിഷ.  

  • HASH TAGS
  • #Covid19