ഡല്‍ഹിയില്‍ ഇന്ധനവില കുറച്ച് കെജരിവാള്‍

സ്വന്തം ലേഖകന്‍

Jul 30, 2020 Thu 03:52 PM

രാജ്യത്ത് തുടര്‍ച്ചയായുള്ള ഇന്ധനവിലയില്‍ ബുദ്ധിമുട്ടിയ ജനങ്ങള്‍ക്കായി ഡല്‍ഹി സര്‍ക്കാറിന്റെ ഇടപെടല്‍. ഡീസലിന്റെ മൂല്യവര്‍ധിത നികുതി കെജ്‌രിവാള്‍ സര്‍ക്കാര്‍ കുറച്ചു. 30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനമായാണ് ഡീസലിന്റെ മൂല്യവര്‍ധിത നികുതി കുറച്ചത്. നികുതി കുറച്ചതോടെ ഡീസല്‍ വില 73.64 രൂപയാകും. അതായത് ലിറ്ററിന് 8 രൂപ 36 പൈസ കുറയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. നിലവില്‍ രാജ്യ തലസ്ഥാനത്ത് പെട്രോളിനേക്കാള്‍ മുകളിലാണ് ഡീസലിന്റെ വില. ലിറ്ററിന് 82 രൂപയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍. കോവിഡ് ദുരിതത്തിനിടയില്‍ ഇന്ധനവില കൂടി കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന ഭാഗമായി എടുത്ത നിലപാടാണെന്ന്  കെജരിവാള്‍ പറഞ്ഞു.   • HASH TAGS