റിയ ഉപദ്രവിക്കുന്നതായി സുശാന്ത് സന്ദേശമയച്ചിരുന്നു എന്ന് നടിയുടെ മൊഴി

സ്വന്തം ലേഖകന്‍

Jul 30, 2020 Thu 10:38 AM

സുശാന്ത് സിംങ് രാജ്പുത്തിന്റെ മരണത്തില്‍ ദുരൂഹത ഏറി വരികയാണ്. പ്രതിയായ റിയ ചക്രവര്‍ത്തിക്കെതിരെ നടന്റെ മുന്‍കാമുകി അങ്കിത ലോഖണ്ടെ മൊഴി നല്‍കിയതായി വിവരം. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തിയെന്നാണ് സൂചന.  സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിന് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശരിവയ്ക്കുന്ന രീതിയില്‍  സത്യം ജയിച്ചുവെന്ന് അങ്കിത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. സുശാന്തിന്റെ അച്ഛന്റെ പരാതിയിലാണ് റിയാ ചക്രവര്‍ത്തി അടക്കം ആറുപേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.സിനിമ മേഖലയിലെ ഉന്നതരിലേക്കും അന്വേഷണം ഉണ്ടാകുമെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നിരവധി പ്രമുഖര്‍ സംശയത്തിന്റെ നിഴലിലുണ്ടായിരുന്നു.

  • HASH TAGS
  • #sushanthrajputh
  • #actressriya
  • #hindifilm