സുശാന്തിന്റെ മരണം ; സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു

സ്വന്തം ലേഖകന്‍

Jul 28, 2020 Tue 10:30 PM

സുശാന്തിന്റെ മരണത്തില്‍ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. നടന്റെ അച്ഛന്റെ പരാതിയില്‍ ബിഹാര്‍ പൊലീസിന്റേതാണ് നടപടി.   അന്വേഷണം ബോളിവുഡ് ഉന്നതരിലേക്ക് നീളുന്നതിനിടെയാണ്. നടന്റെ കുടുംബം റിയ ചക്രവര്‍ത്തിക്കെതിരെ കടുത്ത ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ വഞ്ചിച്ചുവെന്നും സുശാന്തിനെ മാനസികമായി തകര്‍ത്തുവെന്നും പരാതിപ്പെട്ടു. റിയയുടെ കുടുംബാംഗങ്ങള്‍ അടക്കം ആറ് പേരുടെ പേരും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തി. നടി റിയ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തുവെന്ന് പട്ന ഐ.ജി. സഞ്ജയ് സിംഗ് ആണ് അറിയിച്ചത്.


  • HASH TAGS