സംസ്ഥാനത്ത് 17 പ്രദേശങ്ങള്‍ കൂടി ഹോട്ട് സ്‌പോട്ട്

സ്വന്തം ലേഖകന്‍

Jul 28, 2020 Tue 07:56 PM

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 17 പ്രദേശങ്ങള്‍ കൂടി ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 1167 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  4 മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് ഇന്ന് 17 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.  കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 6, 7), കുന്നുമ്മല്‍ (1, 2, 3, 9, 11, 12, 13), ഫറോഖ് മുന്‍സിപ്പാലിറ്റി (15), ചെറുവണ്ണൂര്‍ (7), കുറ്റ്യാടി (4, 5), കണ്ണൂര്‍ ജില്ലയിലെ പായം (12), പടിയൂര്‍ (12), ഉദയഗിരി (6), മലപ്പട്ടം (1), കോട്ടയം ജില്ലയിലെ മാടപ്പള്ളി (18), മീനാടം (3), പാലക്കാട് ജില്ലയിലെ കോട്ടപ്പാടം (16), കരിമ്പ (9), തൃശൂര്‍ ജില്ലയിലെ കട്ടക്കാമ്പലര്‍ (2, 8, 14), കൊല്ലം ജില്ലയിലെ കുളക്കട (9,18), വയനാട് ജില്ലയിലെ അമ്പലവയല്‍ (5, 6, 7, 13), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (13) എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍. 
കോവിഡ് 19 വലിയ രീതിയില്‍ തന്നെ തലസ്ഥാനത്ത് പടര്‍ന്നു, ഇന്ന് മേനംകുളം കിന്‍ഫ്ര പാര്‍ക്കില്‍ 300 പേര്‍ക്ക് പരിശോധന നടത്തിയതില്‍ 88 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പൊതു സ്ഥിതി എടുത്താല്‍ 12 പേരെ പരിശോധിക്കുമ്പോഴാണ് ഒരാള്‍ പോസിറ്റീവ് ആയി മാറുന്നത്. കേരളത്തില്‍ ഇത് 36 ല്‍ ഒന്ന് എന്നാണ്. തിരുവനന്തപുരത്ത് 18 പേരെ പരിശോധിക്കുമ്പോള്‍ ഒരാള്‍ പോസിറ്റീവ് ആണെന്ന് കാണുന്നു. രോഗബാധിതരെ ആകെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന സര്‍വയലന്‍സ് രീതിയാണു പ്രയോഗിക്കുന്നത്.

  • HASH TAGS
  • #kerala
  • #Covid19
  • #hotspot