നാളെ വൈകിട്ട് അഞ്ച് മണി മുതല്‍ പ്ലസ് വണ്‍ പ്രവേശന അപേക്ഷ സ്വീകരിക്കും

സ്വന്തം ലേഖകന്‍

Jul 28, 2020 Tue 10:30 AM

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന അപേക്ഷ നാളെ മുതല്‍ സ്വീകരിക്കും. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. https://www.hscap.kerala.gov.in  എന്ന വെബ്സെറ്റിലൂടെ ഏകജാലക അപേക്ഷയാണ് സമര്‍പ്പിക്കാന്‍ സാധിക്കുക.
പ്രവേശന മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കുമെന്നാണ് വിവരം. അപേക്ഷയ്ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതാണ്. അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാല്‍ മതി. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രവേശന നടപടികള്‍ ലളിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സാധാരണത്തെ പോലെ അപേക്ഷയുടെ പകര്‍പ്പ് സ്‌കൂളില്‍ സമര്‍പ്പിക്കേണ്ടതില്ല. നിലവിലെ സാഹചര്യത്തില്‍ കോവിഡ് വ്യാപനം പകരുന്ന പശ്ചാത്തലത്തിലാണ് പ്രവേശന നടപടികള്‍ എളുപ്പമാക്കാന്‍ നീക്കം.


  • HASH TAGS
  • #kerala
  • #toknews
  • #plusoneadmission
  • #plusone