എം ശിവശങ്കരനെ നാളെയും ചോദ്യം ചെയ്യും

സ്വന്തം ലേഖകന്‍

Jul 27, 2020 Mon 09:15 PM

സംസ്ഥാനത്തെ വിവാദ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ നാളെയും ചോദ്യം ചെയ്യും.ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പത്ത് മണിക്കൂറോളമാണ് ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തത്. എന്‍.ഐ.എ ദക്ഷിണ മേഖല ഡിഐജി കെ.ബി വന്ദനയുടെ മേല്‍നോട്ടത്തില്‍ കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യല്‍. സി.ആര്‍.പി.സി 160 പ്രകാരം നോട്ടീസ് നല്‍കിയാണ് ശിവശങ്കറിനെ എന്‍.ഐ. എ വിളിച്ചുവരുത്തിയത്.
കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കര്‍ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലില്‍ എന്‍.ഐ.എ.യോട് പറഞ്ഞിരുന്നത്. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന, ബെംഗളൂരുവില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തിരുന്നു.


  • HASH TAGS