483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ; 35 പേരുടെ ഉറവിടം വ്യക്തമല്ല

സ്വന്തം ലേഖകന്‍

Jul 27, 2020 Mon 06:25 PM

സംസ്ഥാനത്ത് ഇന്ന് 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 35 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇന്ന് 483 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്ന് 75 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 91 പേര്‍ക്കും രോഗം ബാധിച്ചു. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.  745 പേര്‍ ഇന്ന് രോഗമുക്തരായി. ഇന്ന് സംസ്ഥാനത്ത് രണ്ട് മരണവും സംഭവിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച്ചത്.


രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്


തിരുവനന്തപുരം - 161

മലപ്പുറം -86

ഇടുക്കി -70

കോഴിക്കോട് -68

കോട്ടയം -59

പാലക്കാട് -41

തൃശൂര്‍ -40

കണ്ണൂര്‍ -38

കാസര്‍ഗോഡ് -38

ആലപ്പുഴ -30

കൊല്ലം -22

പത്തനംതിട്ട -17

വയനാട് -17

എറണാകുളം -15


  • HASH TAGS
  • #toknews
  • #Covid19
  • #pressmeet
  • #malayalamnews