ഇന്ത്യയില്‍ 24 മണക്കൂറിനിടെ 49,931 പോസിറ്റീവ് കേസുകളും 708 മരണവും

സ്വന്തം ലേഖകന്‍

Jul 27, 2020 Mon 11:47 AM

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ 24 മണക്കൂറിനിടെ  49,931 പോസിറ്റീവ് കേസുകളും 708 മരണവും. ഇതോടെ കൊവിഡ് കേസുകള്‍ 14 ലക്ഷം കടന്നു. ആകെ മരണം 32771 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 4,85,114 ആണ്. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 32,503 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ കേസുകളുടെ 65.09 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. രണ്ട് ദിവസം കൊണ്ട് വര്‍ധിച്ചത് 98,592 കേസുകളാണെന്നത് രാജ്യത്തെ ഭീതിയിലാഴ്ത്തുന്നു.
ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 179-ാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം 14 ലക്ഷം കടക്കുന്നത് എന്നത് രാജ്യത്തെ കോവിഡ് വൈറസ് വ്യാപനത്തിന്റെ വര്‍ധന തോത് കാണിക്കുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 13 ലക്ഷം കടന്നത്. രാജ്യത്ത് പ്രതിദിന പരിശോധനകള്‍ അഞ്ച് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 515,472 സാമ്പിളുകള്‍ പരിശോധിച്ചു. ആകെ 1,68,06,803 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍ അറിയിച്ചു.
   • HASH TAGS