കോഴിക്കോട് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്

സ്വന്തം ലേഖകന്‍

Jul 26, 2020 Sun 10:51 AM

കോഴിക്കോട് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉള്ള്യേരിക്കടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിസ്‌ററ്‌ന് കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ രണ്ട് ഡോക്ടര്‍മാര്‍ അടക്കം 30 ലേറെ പേര്‍ ക്വാറന്റെയിനിലാണ്. കൂടുതല്‍ ജനങ്ങളുമായി ഇടപഴകാതെ ഓഫീസിലായിരുന്നു ഫാര്‍മസിസ്റ്റ് ജോലി ചെയ്തിരുന്നത്. അതേസമയം തിരുവള്ളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രണ്ടു നഴ്‌സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വ്യാപനം ഒഴിവാക്കാനായി ഹെല്‍ത്ത് സെന്റര്‍ അടച്ചു. രോഗ വ്യാപനം കൂടിയതോടെ കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


വടകര ജനറല്‍ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ 20 പേര്‍ ക്വാറന്റെയിനില്‍ പോയിട്ടുണ്ട്. നഗര ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.   • HASH TAGS