കാസര്‍ക്കോട് ചെങ്കളയില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ്

സ്വന്തം ലേഖകന്‍

Jul 25, 2020 Sat 05:44 PM

കാസര്‍ക്കോട് ചെങ്കളയില്‍ നടന്ന കല്യാണത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ്. വധുവിനും വരനുമടക്കം 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 17 നാണ് വിവാഹം നടന്നത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയമങ്ങള്‍ ലംഘിച്ചാണ് വിവാഹം നടത്തിയതെന്നു പറയപ്പെടുന്നു. 50 ലേറെ പേര്‍ കല്യാണത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുണ്ട്.


  • HASH TAGS