പ്ര​വേ​ശ​നോ​ത്സ​വ ഉദ്ഘാടന ചടങ്ങില്‍ കെ​എ​സ്‌​യു പ്ര​തി​ഷേ​ധം

സ്വ ലേ

Jun 06, 2019 Thu 06:16 PM

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ്ര​വേ​ശ​നോ​ത്സ​വത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ കെ​എ​സ്‌​യു പ്ര​തി​ഷേ​ധം. കോഴിക്കോട് നടുവണ്ണൂര്‍ സ്‌കൂളിലാണ് കെഎസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് എതിരെയും വിദ്യാര്‍ഥികള്‍ക്കു വേണ്ടി പരീക്ഷയെഴുതിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കെഎസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 


കോ​ഴി​ക്കോ​ട് ടൗ​ണ്‍ സ്കൂ​ളി​ലാ​ണ് ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വ​​ത്തിന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ര്‍​ത്ത​ക​ര്‍ ത​ള്ളി​ക്ക​യ​റാ​ന്‍ ശ്ര​മി​ച്ച​ത്. അ​ധ്യാ​പി​ക​രെ കൈ​യേ​റ്റം ചെ​യ്യാ​നും ശ്ര​മ​മു​ണ്ടാ​യി. സംഭവ സ്ഥലത്ത്  പൊലീസ് എത്തി പ്രതിഷേധക്കാരെ കസ്റ്റഡിയില്‍ എടുത്തു . 

  • HASH TAGS
  • #ksu