ഇന്നലെ കോഴിക്കോട് മരിച്ച രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Jul 24, 2020 Fri 10:47 AM

സംസ്ഥാനത്ത് മരിച്ച രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച കോഴിക്കോട് സ്വദേശികള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച കാരപ്പറമ്പ് സ്വദേശി റുഖിയാബിക്കും പന്നിയങ്കര നിരീക്ഷണത്തിലിരിക്കെ മരിച്ച മുഹമ്മദ് കോയക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
അതേ സമയം കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നമലപ്പുറം സ്വദേശിയും മരിച്ചു. ചങ്ങരംകുളം സ്വദേശി അബൂബക്കര്‍(52) ആണ് മരിച്ചത്. യുഎഇയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മരിച്ച അബൂബക്കര്‍. രണ്ടാഴ്ചയോളമായി വീട്ടിലായിരുന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കോവിഡ് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാവിലെ ഭക്ഷണത്തിനായി വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണ ശേഷമാണ് ഇവരുടെ രോഗം സ്ഥിരീകരിക്കാനായത്.


  • HASH TAGS
  • #kerala
  • #kozhikode
  • #Covid19
  • #deathnews