ഓണത്തോട് അനുബന്ധിച്ച് 11 ഇനങ്ങള്‍ അടങ്ങിയ സൗജന്യ കിറ്റ് നല്‍കും

സ്വന്തം ലേഖകന്‍

Jul 22, 2020 Wed 09:14 PM

കോവിഡ് വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തോട് അനുബന്ധിച്ച് 11 ഇനങ്ങള്‍ അടങ്ങിയ സൗജന്യ കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വൈകിട്ടത്തെ വാര്‍ത്താ സമ്മേളനത്തിലാണ് ഈ കാര്യം അറിയിച്ചത്.പഞ്ചസാര. ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി, വെളിച്ചെണ്ണ, സണ്‍ഫ്ളവര്‍ ഓയില്‍, പപ്പടം, സേമിയ പാലട, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുണ്ടാവുക. ഇതു കൂടാതെ മതിയായ അളവില്‍ റേഷന്‍ ലഭിക്കാത്ത മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് ഓഗസ്റ്റില്‍ 10 കിലോ അരി വീതം 15 രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഓഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം ആരംഭിക്കും.


  • HASH TAGS