പെണ്‍കുഞ്ഞ് ജനിച്ചതിന്റെ വിഷമത്തില്‍ യുവാവ് ജീവനൊടുക്കി : ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

സ്വന്തം ലേഖകന്‍

Jul 22, 2020 Wed 12:13 PM

അഗര്‍ത്തല: പെണ്‍കുഞ്ഞ് ജനിച്ചതിന്റെ വിഷമത്തില്‍ യുവാവ് ജീവനൊടുക്കി. ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞ് ഭാര്യ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ത്രിപുരയിലാണ് സംഭവം. ഗൗതം നഗര്‍ സ്വദേശി പ്രാണ്‍ ഗോബിന്ദ എന്ന യുവാവാണ് ജീവനൊടുക്കിയത്.ഇയാളുടെ മരണവാര്‍ത്ത അറിഞ്ഞ ഇരുപത്തിമൂന്നുകാരി ഭാര്യ സുപ്രിയ ദാസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സുപ്രിയ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.


  • HASH TAGS