സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി

സ്വലേ

Jul 19, 2020 Sun 11:17 PM

തിരുവനന്തപുരം : കേരളത്തിൽ  ഒരു കൊറോണ മരണം കൂടി. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രനാണ് (55)കൊറോണ ബാധിച്ച് മരിച്ചത്.കഴിഞ്ഞ ദിവസമാണ് ജയചന്ദ്രന് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.ഇതോടെ തിരുവനന്തപുരം ജില്ലയില്‍ കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 9 ആയി. സംസ്ഥാനത്തെ കൊറോണ മരണ സംഖ്യ 43 ആയി.

  • HASH TAGS
  • #Covid