സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ പോലീസ് കേസെടുത്തു

സ്വ ലേ

Jul 19, 2020 Sun 10:17 PM

സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ മലയാള സിനിമ നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു.മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന  ഇരുപതുകാരിയാണ് പരാതിക്കാരി.നാലുതവണ പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.രണ്ടുദിവസം മുൻമ്പാണ്  പെണ്‍കുട്ടി പരാതി നല്‍കിയത്. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പനമ്ബിള്ളി നഗറിലുള്ള വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ആരോപണം.ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി.

  • HASH TAGS
  • #film