രജനീകാന്തിനും വിജയിക്കും പിന്നാലെ അജിത്തിനും ബോംബ് ഭീഷണി

സ്വന്തം ലേഖകന്‍

Jul 19, 2020 Sun 12:25 AM

രജനീകാന്തിനും വിജയിക്കും പിന്നാലെ അജിത്തിനും ബോംബ് ഭീഷണി .അജിത്തിന്റെ ചെന്നൈ ഇഞ്ചമ്പക്കത്തുള്ള വീട്ടില്‍ ബോംബ് വെച്ചെന്നായിരുന്നു അജ്ഞാത സന്ദേശം. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് താരത്തിന്റെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ കോള്‍ വന്നത്.ഇതിനു മുന്‍പ് രജനീകാന്തിന്റെയും വിജയുടെയും വീട്ടില്‍ ബോബ് വെച്ചെന്ന സന്ദേശം വന്നിരുന്നു. എന്നാല്‍ പിന്നീടിത് രണ്ടും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. വിജയിക്ക് ഭീഷണി സന്ദേശം അയച്ച ഭുവനേശ്വര്‍ എന്ന ആളെ പോലീസ് പിടികൂടിയിരുന്നു. പക്ഷേ മാനസിക അസ്വാസ്ഥമുള്ള ആളായതു കൊണ്ട് പിന്നീട് വിട്ടയക്കുകയായിരുന്നു. എന്നാല്‍ അജിത്തിനെതിരെയുള്ള സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയില്‍ നിന്നാണ് കോള്‍ വന്നതെന്ന് പൊലീസ് കണ്ടെത്തി.  • HASH TAGS