കിടിലന്‍ ബോധവല്‍ക്കരണം നടത്തി കേരളാ പോലീസ് വീഡിയോ

സ്വന്തം ലേഖകന്‍

Jul 18, 2020 Sat 02:02 PM

കോവിഡ് വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നിലവിലെ അവസ്ഥ ഹാസ്യ രൂപേണ വീഡിയോ ആക്കി കേരളാ പോലീസ്. ഇനി വേണ്ടത് ജീവന്റെ വിലയുള്ള ജാഗ്രതയാണെന്ന കുറിപ്പോടെയാണ് കേരളാ പോലീസ് വീഡിയോ പങ്കുവെച്ചത്. ഒരു വശത്തു നിന്നും ആരോഗ്യ പ്രവര്‍ത്തകരും മറു വശത്തുനിന്ന് പോലീസും കൊറോണയ്‌ക്കെതിരായി സംരക്ഷണ വലയം തീര്‍ക്കുമ്പോള്‍ മറുവശത്ത് ചില ആളുകള്‍ കൊറോണയെ ക്ഷണിച്ചു വരുത്തുകയാണെന്ന് നര്‍മ്മ രൂപത്തില്‍ പറഞ്ഞാണ് പോലീസ് വീഡിയോ തയ്യാറാക്കിയത്. കേരളത്തില്‍ നിലവിലത്തെ സാഹചര്യത്തല്‍ സാമൂഹ്യ വ്യാപനമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു. വേണ്ട ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

  • HASH TAGS