ഫൈസല്‍ ഫരീദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

സ്വന്തം ലേഖകന്‍

Jul 18, 2020 Sat 10:25 AM

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ധാക്കിയതിനു പിന്നാലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഇന്റര്‍ പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചതു പ്രകാരം ഒരു രാജ്യത്തിന്റെയും എയര്‍പോര്‍ട്ടിലൂടെയോ സീ പോര്‍ട്ടിലൂടെയോ ഫൈസലിന് കടക്കാനാകില്ല. ഇന്ത്യയുടെ നിര്‍ദേശപ്രകാരമാണ് ഇന്റര്‍ പോള്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പാര്‍സല്‍ അയച്ചതും കൃത്യിമ സീലും ഔദ്യോഗിക രേഖകള്‍ ഉണ്ടാക്കയതിനും ഫൈസല്‍ ഫരീദാണെന്ന കാര്യം പുറത്തുവന്നിരുന്നു. എന്നാല്‍ കേസിന്റെ പ്രാരംഭ ഘട്ടത്തില്‍ താന്‍ അല്ല അതെന്നും നിരപരാധിയാണെന്നും പറഞ്ഞ് ഫൈസല്‍ ഫരീദ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വന്നിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ഇയാളുടെ പങ്ക് വ്യക്തമായന്നു തൊട്ട് പക്ഷേ ഫൈസല്‍ മുങ്ങുകയായിരുന്നു.
കസ്റ്റംസിന്റെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്പോര്‍ട്ട് റദ്ദാക്കിയത്. ഈ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചിട്ടുണ്ട്. ഫൈസല്‍ ഫരീദിനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന നടപടി. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാല്‍ ഫൈസലിന് യു.എ.ഇക്കുള്ളിലും പുറത്തും യാത്ര ചെയ്യാന്‍ സാധിക്കില്ല. കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയായ ഫൈസല്‍ ഫരീദാണ് നയതന്ത്ര ബാഗേജ് എന്നപേരില്‍ യു.എ.ഇയില്‍ നിന്ന് സ്വര്‍ണം അയച്ചതെന്നാണ് എന്‍.ഐ.എയുടെ നിഗമനം. 
  • HASH TAGS