കോവിഡ് ബാധിതയായ നാല്‍പതുകാരിയെ ക്വാറന്റിന്‍ കേന്ദ്രത്തില്‍ പീഡിപ്പിച്ചു

സ്വന്തം ലേഖകന്‍

Jul 18, 2020 Sat 12:10 AM

കോവിഡ് ബാധിതയായ നാല്‍പതുകാരിയെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പീഡിപ്പിച്ചു. മുംബൈ പന്‍വേലിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ വച്ചാണ് 25 കാരനായ ശുഭം ഖാട്ടു പീഡിപ്പിച്ചത്.  ക്വാറന്റീനില്‍ കഴിയുന്ന സ്ത്രീയുടെ മുറിയില്‍ ഡോക്ടറാണെന്ന് പറഞ്ഞ് പ്രവേശിക്കുകയായിരുന്നു. ഡോക്ടറെ പോലെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് രോഗിയുടെ രോഗവിവരങ്ങള്‍ ആദ്യം പ്രതി ചോദിച്ച് അന്വേഷിച്ചു. പിന്നീട് വേദനയുണ്ടോ എന്ന് ചോദിക്കുകയും ബോഡി മസാജ് അത്യാവശ്യമാണെന്ന് പറയുകയും ചെയ്തു. തുടര്‍ന്നാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്.ഐപിസി സെക്ഷന്‍ 376, 354 പ്രകാരം പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പന്‍വേല്‍ താലൂക് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോവിഡ് രോഗിയുമായി ബന്ധപ്പെട്ടതിനാല്‍ അറസ്റ്റിനായി കോവിഡ് പരിശോധന റിപ്പോര്‍ട്ടിനുവേണ്ടി കാത്തിരിക്കുകയാണ് പോലീസ്. നിലവില്‍ പ്രതി ക്വാറന്റെയിനിലാണ്. കോവിഡ് റിസള്‍ട്ട് വന്നതിനുശേഷം നെഗറ്റീവായാല്‍ അറസ്റ്റ് രേഖപ്പെടുത്തും

  • HASH TAGS
  • #rapecase
  • #Covid19
  • #redzone
  • #quarantine

LATEST NEWS