കാണാതായ ഗണ്‍മാന്‍ ജയഘോഷ് കൈഞരമ്പ് മുറിച്ച നിലയില്‍

സ്വന്തം ലേഖകന്‍

Jul 17, 2020 Fri 01:43 PM

യുഎഇ കോണ്‍സുലേറ്റിലെ കാണാതായ ഗണ്‍മാന്‍ ജയഘോഷിനെ കണ്ടെത്തി. വീടിനു സമീപത്തെ റോഡില്‍ കൈ ഞരമ്പ് മുറിച്ച രീതിയില്‍ നാട്ടുക്കാര്‍ കാണുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. പോലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ ഞാന്‍ തെറ്റു ചെയ്തിട്ടില്ല രാജ്യദ്രോഹകുറ്റം ചെയ്തില്ല എന്ന് അദ്ദേഹം ഉറക്കെ പറയുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥന്‍ അറ്റാഷെ ഇന്നലെ ഇന്ത്യ വിട്ടിരുന്നു. ഇതിനു ശേഷം ജയഘോഷ് മാനസിക അസ്വാസ്ത്വം കാണിച്ചിരുന്നെന്ന് വീട്ടുക്കാര്‍ പറയുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് പിടിച്ച ദിവസം ഇദ്ദേഹത്തെ സ്വപ്‌ന വിളിച്ചിരുന്നു. കൈഞരമ്പ് മുറിച്ചത് മാത്രമല്ല ബ്ലയ്ഡ് വിഴുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞതായി പോലീസ് ഉദ്ദ്യോഗസ്ഥര്‍ പറയുന്നു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ആരോ ഭീഷണിപ്പെടുത്തുന്നതായും ജയഘോഷ് പറഞ്ഞിരുന്നു. 

  • HASH TAGS