കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

സ്വന്തം ലേഖകന്‍

Jul 16, 2020 Thu 11:23 AM

കോവിഡ് വൈറസ് ക്രമാതീതമായി രാജ്യത്ത് വര്‍ധിച്ച് വരുന്നു.  24 മണിക്കൂറിനിടെ 32,695 പോസിറ്റീവ് കേസുകളും 606 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 968,876 ആയി. ആകെ മരണം 24,915 ആയി. കോവിഡ് കേസുകളില്‍ പിറകിലായിരുന്ന ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍  മൂന്നാം സ്ഥാനത്താണ്.  പുതിയ കേസുകളുടെ 60.33 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 19,726 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.പക്ഷേ രോഗമുക്തി നേടിയവരുടെ എണ്ണം ഉയര്‍ന്നത് ഏറെ ആശ്വാസമാണ്.  24 മണിക്കൂറിനിടെ 20,782 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 612,814 ആയി. ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 331,146 ആണ്. പല സ്ഥലങ്ങളിലും സാമൂഹ്യവ്യാപനം പ്രകടമാണ്. കൂടുതല്‍ സുരക്ഷയും കനത്ത ജാഗ്രതയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

  • HASH TAGS