കോഴിക്കോട് തൂണേരിയില്‍ 43 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Jul 15, 2020 Wed 11:33 AM

കോഴിക്കോട് നാദാപുരം തൂണേരിയില്‍ 43 പേര്‍ക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. . ആന്റിജന്‍ പരിശോധനയിലൂടെയാണ് കൊറോണ കണ്ടെത്തിയത്. ഇന്നലെ ജില്ലയില്‍ 58 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ കണക്കുകള്‍ പുറത്ത് വന്നതിന് ശേഷമാണ് 43 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചത്.


 600 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഈ ഫലം പുറത്തുവന്നിരിക്കുന്നത്. പിസിആര്‍ പരിശോധന നടത്തിയായിരിക്കും ഔദ്യോഗിക സ്ഥിരീകരണം നടത്തുക.  

  • HASH TAGS
  • #kozhikode