സ്വപ്നയെ വിളിച്ചത് ഔദ്യോഗിക കാര്യങ്ങള്‍ക്ക് : മന്ത്രി കെടി ജലീല്‍

സ്വന്തം ലേഖകന്‍

Jul 14, 2020 Tue 05:36 PM

സ്വപ്നയെ വിളിച്ചത് ഔദ്യോഗിക കാര്യങ്ങള്‍ക്കാണെന്ന് മന്ത്രി കെടി ജലീല്‍. ജൂണ്‍ മാസത്തില്‍ 9 തവണയോളം വിളിച്ചിരുന്നു. കോണ്‍സുല്‍ ജനറലിന്റെ നിര്‍ദേശ പ്രകാരമാണ് വിളിച്ചതെല്ലാമെന്നും വിളിച്ചതൊന്നും അസമയത്തല്ലെന്നും കെടി ജലീല്‍ പറഞ്ഞു.


സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ഫോണ്‍രേഖകള്‍ പുറത്തായിരുന്നു. എം ശിവശങ്കരനെയും മന്ത്രി കെടി ജലീലിനെയും സ്വപ്‌ന പലതവണ ഫേണില്‍ ബന്ധപ്പെട്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ ഒന്നിന് സ്വപ്‌ന മന്ത്രി കെടി ജലീലിനെ ബന്ധപ്പെട്ടിരുന്നു. സരിത്തും നിരവധി തവണ ശിവശങ്കരനെ ബന്ധപ്പെട്ടിരുന്നു.ഇപ്പോള്‍ കസ്റ്റംസ് ഓഫീസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി ശിവശങ്കരന്‍ ഹാജരായിട്ടുണ്ട്. അതേ സമയം ശിവശങ്കറിന്റെ വീട്ടില്‍ ഇപ്പോള്‍ കസ്റ്റംസ് റെയ്ഡ് നടക്കുകയാണ്.


  • HASH TAGS