കോഴിക്കോട് ആദ്യമായാണ് ഒരു പ്രദേശത്ത് ഇത്രയധികം പേര്‍ക്ക് കോവിഡ്

സ്വന്തം ലേഖകന്‍

Jul 14, 2020 Tue 10:15 AM

സംസ്ഥാനത്ത്  കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കോഴിക്കോട് തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 53 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആന്റിജന്‍ ടെസ്റ്റിലൂടെയാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സാമൂഹ്യ വ്യാപനത്തിന്റെ സാധ്യത മനസ്സിലാക്കി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ഇതാദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് ഒരു പ്രദേശത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത്.
കോവിഡ് പോസിറ്റീവ് ആയവരെ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. തൂണേരിക്കടുത്ത് തന്നെ കോഴിക്കോട് വടകര പച്ചക്കറി മാര്‍ക്കറ്റിലും രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എവിടെ നിന്ന് എന്ന് വ്യക്തമല്ലാത്തതു കൊണ്ടു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.   • HASH TAGS