സ്വർണക്കടത്ത് പ്രതികൾ വ്യാജരേഖ നിർമിച്ചു; യുഎഇയുടെ എംബ്ലവും സ്റ്റാമ്പും പ്രതികൾ വ്യാജമായി നിർമ്മിച്ചു

സ്വന്തം ലേഖകന്‍

Jul 13, 2020 Mon 04:36 PM

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതികൾ  വ്യാജരേഖ നിർമ്മിച്ചുവെന്ന്  എൻഐഎ.  കോടതിയിലാണ് എൻഐഎയുടെ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യങ്ങൾ അറിയിച്ചത്.

 

യുഎഇയുടെ എംബ്ലവും സ്റ്റാമ്പും പ്രതികൾ വ്യാജമായി നിർമിച്ചു എന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇത്തരത്തിൽ വ്യാജമായി നിർമിച്ച എംബ്ലം പതിച്ച ഡിപ്ലോമാറ്റിക് ബാഗുകളിലാണ് സ്വർണം കടത്തിയിരുന്നത്.


 

  • HASH TAGS
  • #nia
  • #swapnasuresh