ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്

സ്വലേ

Jul 13, 2020 Mon 10:32 AM

ന്യൂഡല്‍ഹി: ഇന്ത്യയിൽ  കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം എട്ടര ലക്ഷം കടന്നു. 8,78,254 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.രാജ്യത്ത്  3,01,609 പേരാണ് ചികിത്സയിലുള്ളത്. 5,53,471 പേർ   രോഗമുക്തി നേടി.23,174 പേരാണ്  രോഗം ബാധിച്ച്  മരിച്ചത്.

  • HASH TAGS
  • #corona