സ്വപ്‌നയുടെയും സന്ദീപിന്റെയും കോവിഡ് ഫലം നെഗറ്റീവ്

സ്വന്തം ലേഖകന്‍

Jul 12, 2020 Sun 11:08 PM

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും സന്ദീപിനും കോവിഡില്ല. ഇരുവരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. രാവിലെയാണ് ഇരുവരുടെയും സാമ്പിളുകള്‍ പരിശോധനക്ക് അയച്ചത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഇരുവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.



ഇരുവരും യാത്രചെയ്തതുകൊണ്ടും ഒരുപാട് പേരുമായി സമ്പര്‍ക്കമുള്ളതുകൊണ്ടും കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. ഇന്നലെ രാത്രി പിടിയിലായ സ്വപ്നയെയും സന്ദീപിനെയും കൊണ്ട് ഇന്ന് പുലര്‍ച്ചെയാണ് അന്വേഷണ സംഘം റോഡ് മാര്‍ഗം കൊച്ചിയിലേക്ക് പുറപ്പെട്ടത്.  ആലുവയിലാണ് കോവിഡ് ടെസ്റ്റ് ചെയ്തിരുന്നത്. 









  • HASH TAGS
  • #kerala
  • #goldmafia
  • #Covid19
  • #swapanasuresh