ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്

സ്വന്തം ലേഖകന്‍

Jul 12, 2020 Sun 10:49 AM

 ന്യൂഡല്‍ഹി; ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 28,637 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ്  കേസുകളുടെ എണ്ണം 8,49,553 ആയി.രാജ്യത്ത് ഇതുവരെ  22,674 പേര്‍ കൊറോണ  ബാധിച്ചു മരിച്ചു.24 മണിക്കൂറിനിടെ 551 മരണം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.  5,34,621 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ പറഞ്ഞു.
 

  • HASH TAGS
  • #Covid19